Event Details

  • Home
  • /
  • Event Details

കളമെഴുത്ത് പാട്ട്



എല്ലാ വർഷവും മീനമാസത്തിലെ 15ആം തീയതി കളമെഴുത്ത് പാട്ടും, താലപ്പൊലിയും ഉണ്ടായിരിക്കുന്നതാണ്.ഭക്തജനങ്ങൾക്കും കളംപാട്ട് വഴിപാട് ചെയ്യാവുന്നതാണ്
ഭഗവതി ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാനപ്പെട്ട അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും. ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമായും കാണുന്ന കളമെഴുത്തും പാട്ടും ഇന്ന് ഒട്ടുമിക്ക മാതൃദൈവ ക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നതായി കാണുന്നു. കളമെഴുതിയതിനു ശേഷമാണ് ഭദ്രകാളിപ്പാട്ട് നടക്കുന്നത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, തീയ്യാട്ട്, കോലം തുളളൽ, സർപ്പം തുളളൽ, പാന തുടങ്ങിയ അനുഷ്ഠാനങ്ങളിലെല്ലാം കളമെഴുത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങാണ്. ഭദ്രകാളി, അയ്യപ്പൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികൾക്കാണ് പ്രധാനമായും കളമെഴുത്തു നടത്തുന്നത്. കളം വ‌രയ്ക്കുന്നത് ചില സമുദായങ്ങളുടെ കുടുംബാവകാശവുമാണ്.